Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം: പരുക്കേറ്റയാൾ മരിച്ചു

താമരശേരി : താമരശേരിയിൽ സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചു പരുക്കേറ്റയാൾ മരിച്ചു. കോരങ്ങാട് പൂഴിക്കുന്നാംമേട് സ്വദേശി മുഹമ്മദ് (68) ആണു മരിച്ചത്. താമരശേരി ടൗണിന് സമീപത്തായി ഇന്നു രാവിലെയാണ് അപകടം നടന്നത്.

ഗുരുതരമായി പരുക്കേറ്റ സ്കൂട്ടർ യാത്രികരായ മുഹമ്മദിനെയും മരുമകൾ നൗഷീനയെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈകിട്ടോടെ മുഹമ്മദ് മരിച്ചു.

Exit mobile version