Site icon Fourteen Kerala – 14 Kerala News

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപവത്കരിച്ചു

കൊടുവള്ളി : കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി. ജി.) രൂപവത്കരിച്ചു. വിദ്യാർഥികളെ ലഹരി ഉപയോഗം പോലെയുള്ള സാമൂഹിക വിപത്തിൽ നിന്നും രക്ഷിച്ച് ലക്ഷ്യബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പി.ടി.എ. പ്രസിഡൻ്റ് പി. അസ്സയിൻ അധ്യക്ഷനായി. കൊടുവള്ളി എസ്. ഐ. എം.സുഭാഷ്, എ.എസ്.ഐ. കെ.പി.സജീഷ എന്നിവർ എസ്.പി.ജി.യുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രിൻസിപ്പൽ ശാലി തോമസ്, പ്രധാനാധ്യാപിക സി.ലത, സ്കൂൾ ജാഗ്രത സമിതി കൺവീനർ എം.കെ.ആയിഷ , എസ്.എം.സി. ചെയർമാൻ ടി.പി.അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ, വ്യാപാരികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Exit mobile version