Site icon Fourteen Kerala – 14 Kerala News

നാടകട്രൂപ്പിന്റെ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; ഏഴുപേർക്ക് പരിക്ക്

കോട്ടയം: പൊൻകുന്നം-പാലാ റോഡിൽ അട്ടിക്കലിൽ നാടകസംഘത്തിന്റെ മിനി ബസും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. പാലാ കമ്യൂണിക്കേഷൻസിൻ്റെ മിനിബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ പാലാ സ്വദേശി മാർട്ടിന്റെ കാലൊടിഞ്ഞു.

നാടകസംഘാംഗങ്ങളായ കോഴിക്കോട് സ്വദേശി ചെയ്ത ഖാലിദ് (62), ഉദയൻ (53) കൊല്ലം സ്വദേശി ഹരീഷ് (32) എന്നിവരെ പാലായിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രക്കാരായ ആനിക്കാട് സ്വദേശികളായ ജിതിൻ മർക്കോസ്, ഷീന മാത്യു, ജിയാൻ ജിതിൻ എന്നിവരെ പൊൻകുന്നത്ത് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. നാടകസംഘം മുറിഞ്ഞപുഴ പള്ളിയിൽ നാടകം അവതരിപ്പിക്കാൻ പോവുകയായിരുന്നു.

Exit mobile version