Site icon Fourteen Kerala – 14 Kerala News

കൊയിലാണ്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. ചേലിയയിലെ പുനത്തിൽ മീത്തൽ പരേതനായ പ്രസൂൺകുമാറിന്റെ മകൻ കാളിദാസ് (ഷാനു 18) ആണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ പൂക്കാട് പെട്രോൾ പമ്പിന് മുൻപിലായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സ് വിദ്യാർഥിയായിരുന്നു. ഏഴു വർഷം മുമ്പ് മൈസൂരുവിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് അച്ഛൻ പ്രസൂൺകുമാർ മരിച്ചത്. അമ്മ: ഷേർലി.

Exit mobile version