Site icon Fourteen Kerala – 14 Kerala News

സ്ത്രീശക്തി ഉണരാൻ 50 ശതമാനം സംവരണം വേണം; പി.ടി.ഉഷ

കോഴിക്കോട് : സ്ത്രീസംവരണം 50 ശതമാനം വേണമെന്നുള്ളതാണ് വ്യക്തിപരമായ അഭിപ്രായമെന്ന് പി ടി ഉഷ. ഭാരതീയസമൂഹം സ്ത്രീ-പുരുഷ സമത്വത്തിലധിഷ്ഠിതമായ അര്‍ധനാരീശ്വരസങ്കല്പത്തിന്റെ പൈതൃകം ഉള്‍ക്കൊണ്ടുള്ളതാണ്. സ്ത്രീകള്‍ക്ക് പകുതിയോളം പ്രാതിനിധ്യം ഉറപ്പാക്കിയാലേ നാരീശക്തി പുറത്തെടുക്കാന്‍ സാധിക്കൂ. തൃക്കോട്ടൂര്‍ യു.പി. സ്‌കൂളിലെ മൈതാനത്തുനിന്നാണ് ഒളിന്പിക്‌സ് മത്സരങ്ങളില്‍ ഞാനെത്തിയത്.

എന്റെ പ്രകടനത്തിന് അര്‍ഹിക്കുന്ന പ്രാതിനിധ്യമോ പ്രചോദനമോ ലഭിച്ചിട്ടില്ല. സമാനമായി മറ്റുസ്ത്രീകള്‍ക്കും പ്രോത്സാഹനം കിട്ടിയിട്ടില്ലെന്നും ഉഷ പറഞ്ഞു . ഇതിനെല്ലാം പരിഹാരം കാണാന്‍ നിയമനിര്‍മാണസഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം അപര്യാപ്തമാണ്. 50 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തണം പി ടി ഉഷ വ്യക്തമാക്കി.

Exit mobile version