Site icon Fourteen Kerala – 14 Kerala News

താപനില അളക്കാൻ ഓട്ടമാറ്റിക് ഉപകരണവുമായി വിദ്യാർഥി; തൽസമയം മൊബൈലിലേക്കും വിവരം

കോഴിക്കോട് : ഒരു സ്ഥാപനത്തിലേക്കു കടന്നുവരുന്ന വ്യക്തിയുടെ ശരീര താപനില അളക്കുകയും തൽസമയം മൊബൈലിലേക്ക് വിവരം ലഭിക്കുകയും ചെയ്യുന്ന ഉപകരണം വികസിപ്പിച്ച് ബിടെക് വിദ്യാർഥി. വേദവ്യാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒന്നാം വർഷ വിദ്യാർഥി കെ.എസ്.അഭിജിത്ത് ഒരുക്കിയ ഉപകരണത്തിനു പേരു നൽകിയത് ഓട്ടമാറ്റിക് വൈഫൈ ഫീവർ ചെക്കർ (എഡബ്ല്യുഎഫ്സി) എന്നാണ്.

സ്ഥാപനങ്ങളിലെ സന്ദർശകരുടെയും ജീവനക്കാരുടെയും ശരീര താപനില പൂർണമായും സമ്പർക്കം ഒഴിവാക്കി പരിശോധിക്കാനാവും. ഒരു വ്യക്തി സെൻസറുമായി സമ്പർക്കം പുലർത്തിയാൽ ശരീര താപനില തിരിച്ചറിഞ്ഞ് സ്‌ക്രീനിൽ പ്രദർശിപ്പിക്കും. ഹോട്ട്‌ സ്‌പോട്ട് വഴി വിവരങ്ങൾ  മൊബൈലിലേക്ക് കൈമാറും. ഇതിനായി മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. പൂർണ ചാർജിങ്ങിൽ ഏകദേശം 13 മണിക്കൂർ ഈ ഉപകരണം  പ്രവർത്തിക്കും.

Exit mobile version