Site icon Fourteen Kerala – 14 Kerala News

നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് നവകേരള സദസിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾക്ക് സസ്പെൻഷൻ

കോഴിക്കോട്: നവകേരള സദസിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾക്ക് സസ്പെൻഷൻ. കോൺ​ഗ്രസ്, ലീ​ഗ് നേതാക്കൾക്കെതിരെയാണ് നടപടി. കോൺഗ്രസ് നേതാവും
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എൻ. അബൂബക്കറിനെയാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഡി.സി.സി അധ്യക്ഷനാണ് ഇക്കാര്യം അറിയിച്ചത്.

ഇദ്ദേഹത്തെ കൂടാതെ,കൊടുവള്ളി നിയോജകമണ്ഡലം ലീഗ് സെക്രട്ടറി യു.കെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പയോണ വാർഡ് പ്രസിഡന്റ് മൊയ്തു മുട്ടായി എന്നിവരെയാണ് മുസ്‌ലിം ലീഗിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ലീഗ് സംസ്ഥാന സമിതിയാണ് നടപടി അറിയിച്ചത്.

നവകേരളാ സദസ് ബഹിഷ്‌കരിക്കണമെന്നും നേതാക്കളാരും പങ്കെടുക്കരുതെന്നും നേരത്തെ യുഡിഎഫ് നേതൃത്വം നിർദേശം നൽകിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ഇവർ മൂന്നു പേരും പങ്കെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

Exit mobile version