Site icon Fourteen Kerala – 14 Kerala News

ആശുപത്രി പരിസരത്ത് ആറ്പേർക്ക് നായയുടെ കടിയേറ്റു

വടകര : വടകര ജില്ലാ ആശുപത്രിയിലും പരിസരത്തും വെച്ച് ആറുപേർക്ക് നായയുടെ കടിയേറ്റു. വെള്ളിയാഴ്ച 11 മണിയോടെയാണ് സംഭവം. കടിയേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചെമ്മരത്തൂരിലെ കണാരൻ (75), കീഴൽ സ്വദേശി നസല (22) , തിരുവള്ളൂരിലെ കുഞ്ഞിരാമൻ (62), സിജീഷ് (30), അടയ്ക്കാത്തെരുവിലെ ഉസ്മാൻ (69), വില്യാപ്പള്ളി സ്വദേശി ശൈതീഷ് (44) എന്നിവർക്കാണ് കടിയേറ്റത്.

ജില്ലാ ആശുപത്രിയിലും സമീപത്തെ ഡയാലിസിസ് സെന്ററിലും ചികിത്സയ്ക്കായി എത്തിയവരെയാണ് ആദ്യം നായ കടിച്ചത്. പിന്നീട് ആശുപത്രിക്ക് സമീപത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്നവരെയും കടിക്കുകയായിരുന്നു. വടകരയിലും സമീപപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്. വിദ്യാർഥികളും കാൽനടയാത്രക്കാരും പ്രഭാത യാത്രയ്ക്കിറങ്ങുന്നവരും നായ്ക്കളെ ക്കൊണ്ട് ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

Exit mobile version