Site icon Fourteen Kerala – 14 Kerala News

പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് പണവും നായ്ക്കുട്ടികളെയും മോഷ്ടിച്ച സംഭവം; പ്രതി അറസ്റ്റിൽ

കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് പണവും നായ്ക്കുട്ടികളെയും മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആലംകോട് സ്വദേശിഅയ്യൂബ് ഖാൻ എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഈ മാസം പതിമൂന്നാം തീയതി രാത്രിയോടുകൂടി ഏറ്റുമാനൂർ കെ എസ് ആർ ടി സി ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന പെറ്റ്സ് ഷോപ്പിന്റെ ഷട്ടർ കുത്തി തുറന്ന് അകത്ത് കയറി മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും, അവിടെയുണ്ടായിരുന്ന നാലു നായ്ക്കുട്ടികളെയും മോഷ്ടിച്ചുകൊണ്ട് കാറില്‍ കടന്നുകളയുകയായിരുന്നു.

അയൂബിനെതിരെ വെഞ്ഞാറമൂട്, അഞ്ചൽ, ഇടവണ്ണ, ആറ്റിങ്ങൽ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Exit mobile version