Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പൊലീസിനെയും പൊതുജനത്തെയും മുൾമുന‌യിൽ നിർത്തിയ ഗുണ്ടാ സംഘം പിടിയിൽ

കോഴിക്കോട് : പാളയം ബസ്സ് സ്റ്റാൻന്റിൽ പൊലീസിനെയും പൊതുജനത്തെയും മുൾമുന‌യിൽ നിർത്തി അഴിഞ്ഞാടിയ ഗുണ്ടാസംഘത്തെ എസ്ഐ ജഗമോഹൻ ദത്തൻ്റ നേതൃത്വത്തിലുള്ള കമ്പബ പൊലീസും സിറ്റി ക്രൈം സക്വാഡും അതിസാഹസികമായി കീഴ് പ്പെടുത്തി.

നിരവധി മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ജിതിൻ റോസാരിയോ (29, ഒപ്പം നിരവധി അടിപിടി കേസിലെ പ്രതിയും കാപ്പയും ചുമത്തിയ അക്ഷയ് (27) ചെറുകുളത്തൂർ എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയിരിക്കുന്നത്. പാളയം മാർക്കറ്റിൽ ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് സംഘങ്ങളും രാത്രികാലങ്ങളിൽ തമ്പടിക്കുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ. ബൈജുവിൻ്റെ നിർദ്ദേശപ്രകാരം കമ്പബ എസ് ഐ പാളയത്ത് എത്തി.

നിരീക്ഷിക്കുന്നതിനിടെയാണ് അക്രമകാരികളായ പ്രതികൾ എസ്.ഐക്കെതിരെയും കൂടയുള്ള പൊലീസുകാരെയും തെറി വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസ് എത്തി ബലപ്രയോഗത്തിലുടെയാണ് ഇവരെ കീഴ് പ്പെടുത്തിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Exit mobile version