Site icon Fourteen Kerala – 14 Kerala News

വടകര കൈനാട്ടി ദേശീയ പാതയിൽ വാഹനാപകടം; ഓട്ടോ ഡ്രൈവറും യാത്രക്കാരുമടക്കം മൂന്നുപേർക്ക് പരിക്ക്

കോഴിക്കോട് : കൈനാട്ടി ജംഗ്ഷന് സമീപം മുട്ടുങ്ങൽ പഴയ കെ എസ് ഇ ബി ഓഫീസിനു പരിസരത്ത് ദേശീയ പാതയിൽ വാഹനാപകടം. ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരുമടക്കം മൂന്നുപേർക്ക് പരിക്ക്.

വടകരയിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനു പുറകിൽ ഓട്ടോ ഇടിച്ചാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് മൂന്നര മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ വടകര ആശ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോ ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്. ഒരു സ്ത്രീയും പുരുഷനുമാണ് അപകടം പറ്റിയ യാത്രക്കാർ. ഇവരുടെ പരിക്ക് ഗുരുതരമല്ല. പൊലീസ് സ്ഥലത്തെത്തി ഓട്ടോറിക്ഷയും ബസ്സും റോഡിൽ നിന്നും നീക്കം ചെയ്തു.

Exit mobile version