Site icon Fourteen Kerala – 14 Kerala News

ഭിന്നശേഷിയുള്ള 21-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട് : ഭിന്നശേഷിയുള്ള 21-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായ പരാതിയിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു . അഞ്ച് പേർക്കെതിരേയാണ് പോലീസ് കേസെടുത്തത്. പന്തക്കൽ ഷമ്മാസിലെ മഹറൂഫ് എന്ന ബിരിയാണി മഹറൂഫ് (55), കോപ്പാലത്തെ കുനിയിൽ ഹൗസിലെ രാമചന്ദ്രൻ എന്ന സിനിമോൾ രാമൻ (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പന്തക്കൽ കോപ്പാലം സ്വദേശികളായ മൂന്ന് പേർ ഒളിവിലാണ് . പാലയാട്ട് കുഞ്ഞി മമ്മു, കോപ്പാലത്തെ അബ്ദുള്ള, ഓട്ടോ ഡ്രൈവർ അശോകൻ എന്നിവരാണ് ഒളിവിലുള്ളത്. സി.ഐ. ആർ. ഷൺമുഖം, പന്തക്കൽ എസ്.ഐ. പി.പി. ജയരാജൻ, പോലീസ് എച്ച്.സി. മാരായ സുരേന്ദ്രൻ, സുരേഷ്, രാജേഷ്, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേണം നടക്കുന്നത്. അറസ്റ്റിലായ രണ്ട് പ്രതികളെയും മാഹി കോടതി റിമാൻഡ്‌ചെയ്തു.

Exit mobile version