Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ചുരത്തിൽ പിക്കപ്പുകൾ കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ പിക്കപ്പുകൾ കൂട്ടിയിടിച്ച് അപകടം. ചിപ്പിലിതോട് 28 ൽ ഇന്ന് രാവിലെ എട്ടു മണിയോടെ ആയിരുന്നു അപകടം.

മീൻ കയറ്റാൻ കോഴിക്കോടേക്ക് പോവുകയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള പിക്കപ്പ് ബ്രൈക് നഷ്ട്ടപ്പെട്ട് ചുരം കയറി വന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെത്തുടർന്ന് അല്പസമയം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തു.

Exit mobile version