Site icon Fourteen Kerala – 14 Kerala News

തലയിൽ മരക്കൊമ്പ് വീണ് ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി മരിച്ചു

കൊല്ലം: തലയിൽ മരക്കൊമ്പ് വീണ് ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി മരിച്ചു. കൊല്ലം കിഴക്കേ കല്ലട, താഴം തറയിൽ തെക്കതിൽ വർഷ എസ് (14) ആണ് മരിച്ചത്. സ്കൂൾ ബസ് കാത്തു നിൽക്കവേയാണ് അപകടം ഉണ്ടായത്.

കഴിഞ്ഞ മുപ്പതാം തീയതി ചിലവൂർ കാവ് ക്ഷേത്രത്തിനു സമീപം സ്കൂൾ ബസ് കാത്തു നിൽക്കുമ്പോഴാണ് ക്ഷേത്ര ആല്‍ മരത്തിൽ നിന്നും മരക്കൊമ്പ് ഒടിഞ്ഞുവീണ് വർഷയ്ക്ക് തലയിൽ പരിക്കുപറ്റിയത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.

Exit mobile version