കോഴിക്കോട് : 15-കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റിലായി. വടകര ഓര്‍ക്കാട്ടേരി ഏറാമല കണ്ടോത്ത് അനുനന്ദുവിനെയാണ് (25) പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തത്. പേരാമ്പ്ര കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
സ്‌കൂള്‍ പരിസരത്തുനിന്ന് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ വിദ്യാർത്ഥിനിയെ പുറമേരിയിലെ കരാട്ടെ പരിശീലന സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ 16-നാണ് സംഭവം.
