Site icon Fourteen Kerala – 14 Kerala News

ബാലുശ്ശേരിയിൽ പള്ളിയിലെ നേർച്ചപ്പെട്ടി തകർത്ത് മോക്ഷണം നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട് : ബാലുശ്ശേരിയിൽ എരമംഗലത്ത് പള്ളിയിലെ നേർച്ചപ്പെട്ടി തകർത്ത് മോക്ഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി.താന്നിക്കോത്ത് മീത്തൽ ടി എം സതീശനാണ് പിടിയിലായത്.

ബാലുശ്ശേരിയിൽ കളവ് നടത്തി സമീപ ജില്ലയിൽ ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ അതി സാഹസികമായാണ് പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിൻകുട്ടി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.

Exit mobile version