Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ഷോറൂമില്‍ നിന്ന് മോഷണം പോയ കാര്‍ പേരാമ്പ്രയില്‍ കണ്ടെത്തിയ സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് : കോഴിക്കോട് ഷോറൂമില്‍ നിന്ന് മോഷണം പോയ കാര്‍ പേരാമ്പ്രയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പേരാമ്പ്ര ചേനോളി സ്വദേശികളായ അഫ്നാദ്, ഇഷാന്‍ എന്നിവരെയാണ് കസ്റ്റഡിയിലായത് . പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സുജിലേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

നടക്കാവ് ഷോറൂമില്‍ നിര്‍ത്തിയിട്ട കെഎല്‍ 13 എടി 1223 നമ്പര്‍ കാറാണ് യുവാക്കള്‍ കടത്തിയത്. ഇവിടെ എത്തിച്ച് രൂപമാറ്റം വരുത്താനുള്ള നീക്കത്തിനിടയിലാണ് കാര്‍ കണ്ടെടുക്കുന്നത്. നിരവധികേസുകളില്‍ പ്രതികളാണ് കസ്റ്റഡിയിലായ യുവാക്കള്‍ എന്നാണ് വിവരം. നടക്കാവ് പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ നടക്കാവ് പൊലീസിന് കൈമാറും.

Exit mobile version