Site icon Fourteen Kerala – 14 Kerala News

വില്‍പ്പനക്കായി മയക്കുമരുന്ന് പേക്ക് ചെയ്യുന്നതിനിടെ മൂന്നുപേര്‍ താമരശ്ശേരിയില്‍ പോലീസിന്റെ പിടിയിലായി

താമരശ്ശേരി: വില്‍പ്പനക്കായി മയക്കുമരുന്ന് പേക്ക് ചെയ്യുന്നതിനിടെ മൂന്നുപേര്‍ താമരശ്ശേരിയില്‍ പോലീസിന്റെ പിടിയിലായി. താമരശ്ശേരി കാരാടി വിളയാറചാലില്‍ വി സി സായൂജ് എന്ന കുട്ടാപ്പി (33), കാരാടി പുല്ലോറയില്‍ ലെനിന്‍രാജ് (34), പെരുമ്പള്ളി, പേട്ടയില്‍ സിറാജ് (28) എന്നിവരെയാണ് കോഴിക്കോട് റൂറല്‍ എസ് പി ആര്‍ കറപ്പസാമി ഐ പി എസിന്റെ മേല്‍ നോട്ടത്തിലുള്ള ഡാന്‍സാഫ് സംഘവും താമരശ്ശേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.

താമരശ്ശേരി ഓടക്കുന്നിലെ വാടക മുറിയില്‍ വെച്ച് വില്‍പ്പനക്കായുള്ള മയക്കു മരുന്ന് പാക്ക് ചെയ്യുന്നതിനിടെയാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. 22 ഗ്രാം എം ഡി എം എ, ഇലക്ട്രോണിക് ത്രാസ്സ്, പാക്കിങ് കവറുകള്‍, ലഹരി ഉപയോഗിക്കാനുള്ള ബോങ്ങ് എന്ന ഉപകരണം എന്നിവ പോലീസ് കണ്ടെടുത്തു.

താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ രാജീവ് ബാബു, സീനിയര്‍ സി പി ഒ. എന്‍ എം ജയരാജന്‍, സി പി ഒ. പി പി ജിനീഷ്, താമരശ്ശേരി സ്റ്റേഷനിലെ എസ് ഐ മാരായ കെ എസ് ജിതേഷ്, പി ഡി റോയിച്ചന്‍, വി കെ റസാഖ്, എ എസ് ഐ. ടി സജീവ്, സി പി ഒ മാരായ സി പി പ്രവീണ്‍, കെ രജിത, എ രാകേഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതികളെ ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.

Exit mobile version