Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ഫറോക്കിൽ ലോറി ബേക്കറിയിലേക്ക്‌ ഇടിച്ചുകയറി അപകടം

കോഴിക്കോട് : കോഴിക്കോട് കണ്ണൂരിൽനിന്ന് വെട്ടുകല്ലുമായി വരുകയായിരുന്ന ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി. ദേശീയപാതയിലെ ചെറുവണ്ണൂർ ഹൈസ്കൂളിനു സമീപത്തെ ന്യൂ സാമ്രാട്ട് ബേക്കറിയിലേക്കാണ് ഇടിച്ചുകയറിയത്. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.

എതിർദിശയിൽ അതിവേഗത്തിൽ വരുകയായിരുന്ന ബസിനെ കണ്ടയുടൻ ലോറിക്കു മുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് നിർത്തിയതിനെത്തുടർന്ന് ലോറി ഡ്രൈവർ പെട്ടെന്ന് വെട്ടിച്ചെടുക്കുന്നതിനിടെയാണ് ലോറി ബേക്കറിയിലേക്ക്‌ ഇടിച്ചുകയറിയത്.

Exit mobile version