Site icon Fourteen Kerala – 14 Kerala News

പരാതിക്കാരിയോട് അപമര്യാദയായി പെരുമാറി; പന്തീരങ്കാവ് ഗ്രേഡ് എസ് ഐയ്ക്ക് സസ്‌പെൻഷൻ

കോഴിക്കോട്: പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ് ഐയ്ക്ക് സസ്‌പെൻഷൻ. ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരെയാണ് സിറ്റി പൊലീസ് കമ്മിഷണർ നടപടിയെടുത്തത്.
പരാതി അറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ട യുവതിയുടെ മൊബൈൽ നമ്പർ കൈവശപ്പെടുത്തി എസ്‌ഐ അവർക്ക് ചില മോശം സന്ദേശങ്ങൾ അയച്ചെന്നാണ് പരാതി.

യുവതി സിറ്റി പൊലീസ് കമ്മിഷണറെ പരാതിയുമായി സമീപിക്കുകയും കമ്മിഷണർ വിഷയം അന്വേഷിക്കാൻ സ്റ്റേഷൻ എസ്എച്ച്ഒയെ ചുമതലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തിയ ശേഷം എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരായ അച്ചടക്ക നടപടി. ഈ ഉദ്യോഗസ്ഥനെതിരെ മുൻപും സമാനമായ ചില പരാതികൾ ഉയർന്നുവന്നിരുന്നു.

Exit mobile version