Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയ സംഭവം; ശസ്ത്രക്രിയക്ക് വിധേയനാക്കി

കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പേരാമ്പ്ര കാവുന്തറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്.

ഗുരുതര പരിക്കേറ്റ ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ഇയാൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

നിലവിൽ ന്യൂറോ സർജറി വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പുലർച്ചെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്റ്റാന്‍റിന് സമീപത്തെ സ്വകാര്യ ലോഡ്ജിലാണ് സംഭവം. യുവാവ് സ്വയം വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version