Site icon Fourteen Kerala – 14 Kerala News

വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ കരനെൽക്കൃഷി വിളവെടുത്തു

ഓമശ്ശേരി: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ അങ്കണത്തിൽ വിളയിച്ച കരനെൽക്കൃഷി വിളവെടുത്തു. സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ മുക്കം കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷിയൊരുക്കിയത്. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പി.ടി.എ പ്രസിഡന്റ് അബ്ദുൾ സത്താർ, വൈസ് പ്രസിഡന്റ് ആന്റണി ഫ്രാൻസീസ്, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് തോമസ് ജോൺ, അധ്യാപകരായ ബിജു മാത്യു, പി.എം ഷാനിൽ, വിമൽ വിനോയി, കെ.ജെ ഷെല്ലി, സാന്ദ്ര സെബാസ്റ്റ്യൻ, റോസ്മി രാജു, നമിത ജോസഫ്, വിദ്യാർഥി പ്രതിനിധി അതുൽ ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Exit mobile version