Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നായകളുടെ കാവലില്‍ വ്യാജവാറ്റ്; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് : ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ മാഞ്ചോലക്കല്‍ ആളൊഴിഞ്ഞ വീട്ടില്‍ നായകളുടെ കാവലില്‍ വ്യാജവാറ്റ്. കോട്ടൂര്‍ പഞ്ചായത്തിലെ 8-ാം വാര്‍ഡ് മാഞ്ചോലക്കില്‍ കുടിവെള്ള പദ്ധതിയുടെ കുടിവെള്ളം ഉപയോഗിച്ചാണ് വ്യാജവാറ്റ് നടക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബാലുശ്ശേരി എക്സൈസ് ഓഫീസര്‍ കെ.ബേബിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജവാറ്റ് കണ്ടെത്തിയത്. പത്തോളം വിദേശ ഇനങ്ങളില്‍പ്പെട്ട നായകളെയാണ് ഇവിടെ വളര്‍ത്തുന്നത്.

പരിശോധിക്കാനെത്തിയപ്പോള്‍ പ്രതി ഓടിമറയുകയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. പത്ത് ലിറ്ററോളം ചാരായം കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഓഫീസര്‍ അറിയിച്ചു. വീടിന്റെ ഉടമസ്ഥത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version