Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട് : കോഴിക്കോട് എം ഡി എം എയും കഞ്ചാവുമായി യുവാവ് പിടിയിൽ. പേരാമ്പ്ര കല്ലോട് സ്വദേശി കുളത്തിക്കുന്നുമ്മൽ അർജുൻ ( 24 )ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് വാഹന പരിശോധനക്കിടയിൽ ശരീരത്തിൽ സൂക്ഷിച്ച 284 മില്ലീ ഗ്രാം എം ഡി എം എയും ആക്ടീവ സ്കൂട്ടറിൽ സൂക്ഷിച്ച 80 ഗ്രാം കഞ്ചാവുമാണ് പേരാമ്പ്ര എക്സൈസ് സംഘം പിടികൂടിയത്. ജൂസി ഫുഡിലെ ജീവനക്കാരനാണ് അർജുൻ.

ഫോൺ വഴിയാണ് പെൺകുട്ടികൾക്കും ആവശ്യക്കാർക്കും വിൽപ്പന നടത്തുന്നത്. പരിശോധനക്കിടയിൽ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ എക്സൈസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. അക്റ്റീവ സ്കൂട്ടറും കസ്റ്റഡിലെടുത്തു. എക്സൈസ് സി.ഐ സുധീപ് കുമാർ , സുരേഷ് ബാബു , സി.ഇ.ഒ മാരായ അനൂപ് കുമാർ , ഷബീർ എം.പി , ഷാജി ഇ.എം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Exit mobile version