Site icon Fourteen Kerala – 14 Kerala News

കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്‍ക്ക് പരിക്ക്

കോട്ടയം: ദേശീയ പാത 183-ല്‍ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറല്‍ ആശുപത്രിക്ക് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവര്‍ മുണ്ടക്കയം 31-ാം മൈല്‍ സ്വദേശി ഇലവുങ്കല്‍ ജീസ്, ഓട്ടോറിക്ഷ യാത്രക്കാരായ പാറത്തോട് ഇഞ്ചിയാനി വലക്കാമറ്റം ലാലി, മകള്‍ റിയ, റിയയുടെ മകള്‍ ഒരു മാസം പ്രായമുള്ള കുഞ്ഞ്, കാര്‍ ഡ്രൈവര്‍ മുക്കാലി കറ്റുവേലില്‍ സാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. റിയയുടെ മകളെ പൊന്‍കുന്നം ശാന്തി ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചശേഷം തിരികെ വീട്ടില്‍ പോകുംവഴിയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ ജീസ്, ലാലി, റിയ, റിയായുടെ മകള്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version