Site icon Fourteen Kerala – 14 Kerala News

പാലസ്തീൻ ജനതക്ക് ഐക്യദാർഡ്യവുമായി മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാ റാലി ഇന്ന്, സമസ്തയ്ക്ക് ക്ഷണമില്ല

കോഴിക്കോട്: പാലസ്തീൻ ജനതക്ക് ഐക്യദാർഡ്യവുമായി മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാ റാലി ഇന്ന്. വൈകിട്ട് മൂന്ന് മുതൽ കോഴിക്കോട് കടപ്പുറത്താണ് റാലി നടക്കുക.

കോൺഗ്രസ് നേതാവ് ശശി തരൂർ മുഖ്യാതിഥിയാകും. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് റാലി ഉദ്ഘാടനം ചെയ്യുക.

സമസ്തയ്ക്ക് ക്ഷണമില്ല. സമസ്ത വിവാദങ്ങൾക്ക് ശേഷം നടക്കുന്ന പ്രധാന പരിപാടി എന്ന നിലയിൽ വൻ ജനപങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ഒരുക്കത്തിലാണ് ലീഗ്. റാലിയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Exit mobile version