Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാത്തമംഗലം ചേനോത്ത് കോളേരി ശശിധരന്റെ മകൻ ജിതിൻ ലാൽ (36) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് വലിയപൊയിൽ ചേനോത്ത് റോഡിൽവച്ച് ഇയാൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിതിൻ ഇന്നു രാവിലെ മരിച്ചു. അമ്മ: സജിത, സഹോദരൻ: ബിനിൽ.

Exit mobile version