Site icon Fourteen Kerala – 14 Kerala News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കോഴിക്കോട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. അരൂർ പെരുമുണ്ടച്ചേരിയില്‍ ഇളിഞ്ഞംകോട്ട് താഴെ കുനിയിൽ ചാത്തു (68) ആണ് മരിച്ചത്. ഒക്ടോബർ 17ന് അരൂർ റോഡിൽ വച്ചാണ് അപകടമുണ്ടായത്.

ചാത്തു സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കക്കട്ടിലെ ഇടികെ ബേക്കറി ഉടമയാണ്. ഭാര്യ: ലീല. മക്കൾ: ദീപേഷ്, ദീപ. മരുമകൾ: നീതു.

Exit mobile version