Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് എംഡിഎംഎയും കഞ്ചാവുമായി 21കാരൻ അറസ്റ്റിൽ

കോഴിക്കോട് : നാദാപുരം വളയത്ത് വിൽപനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയും, കഞ്ചാവുമായി 21 കാരൻ അറസ്റ്റിൽ. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി വണ്ണത്താം വീട്ടിൽ വിഷ്ണു (21) നെയാണ് വളയം എസ്ഐ വിനീത് വിജയൻ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 0.33 ഗ്രാം എംഡിഎംഎ യും, 10.55 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി.

ഇന്നലെ രാത്രി പട്രോളിങ്ങിനിടെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കെഎൽ. 18. എ.ബി. 2191 നമ്പർ സ്ക്കൂട്ടറിന്റെ സീറ്റിനടിയിൽ പോളിത്തീൻ കവറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ശേഖരം ഉണ്ടായിരുന്നത്.

Exit mobile version