Site icon Fourteen Kerala – 14 Kerala News

ഫാദർ ഫ്രാൻസിസ് കള്ളികാട്ട് അന്തരിച്ചു

കോഴിക്കോട്: താമരശ്ശേരി രൂപതയിലെ സീനിയർ വൈദികൻ ഫാ. ഫ്രാൻസിസ് കള്ളികാട്ട് (86) അന്തരിച്ചു.

ഈരൂട് വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

അവിഭക്ത തലശ്ശേരി അതിരൂപതയിലെ സുൽത്താൻ ബത്തേരി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും, മാങ്ങോട്, ചന്ദനക്കാംപാറ, ശ്രീപുരം, മാംപൊയിൽ, കോഴിച്ചാൽ, രാജഗിരി എന്നിവിടങ്ങളിലും, താമരശ്ശേരി രൂപത സ്ഥാപനത്തിനു ശേഷം വേനപ്പാറ, പശുക്കടവ്, തേക്കുംകുറ്റി, പടത്തുകടവ്, കുളത്തുവയൽ, ചെമ്പുകടവ്, പെരിന്തൽമണ്ണ, കുണ്ടുതോട് എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ: പരേതനായ ജോസഫ്, തോമസ് (മുട്ടം), മറിയക്കുട്ടി (മാങ്കുളം), അഡ്വ. മൈക്കിൾ (എൻ.സി.പി. ഇടുക്കി ജില്ല പ്രസിഡന്റ്), സി. സ്റ്റെല്ല സി.എസ്.എം. (തൊടുപുഴ), അഗസ്റ്റിൻ (കേരളാ കോൺഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റ്). ഫാ. ജോർജ്ജ് മുല്ലൂർ (ഇടുക്കി) സഹോദരി പുത്രനാണ്.

സംസ്കാരം 24.10.2023, ചൊവ്വാഴ്ച, ഉച്ചയ്ക്ക് 01.30ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ കാർമ്മികത്വത്തിൽ നടത്തുന്നതാണ്.

Exit mobile version