Site icon Fourteen Kerala – 14 Kerala News

കൊടുവള്ളി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി പദയാത്ര നടത്തി

കൊടുവള്ളി : കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അഴിമതിക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ പ്രചരണാർത്ഥം കൊടുവള്ളി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റി പദയാത്ര നടത്തി.
വാവാട് നിന്നാരംഭിച്ച പദയാത്ര മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എം ഉമ്മർ മാസ്റ്റർ ജാഥാ ക്യാപ്റ്റൻ വി.കെ അബ്ദു ഹാജിക്ക് പതാക നൽകി ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എ.പി മജീദ് മാസ്റ്റർ , മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.എ കാദർ പ്രസംഗിച്ചു. വൈസ് ക്യാപ്റ്റൻ സി.പി. റസാഖ് , അലി മാനിപുരം , കെ.പി അശോകൻ , ടി.പി നാസർ , പി.ആർ മഹേഷ് മാസ്റ്റർ , കെ.പി യൂസുഫ് തുടങ്ങിയവർ പദയാത്രക്ക് നേതൃത്വം നൽകി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൊടുവള്ളിയിൽ സമാപിച്ചു.

Exit mobile version