Site icon Fourteen Kerala – 14 Kerala News

ചന്ദനം മുറിക്കാൻ കള്ളൻ വീണ്ടുമെത്തി; നാട്ടുകാർ പിടികൂടി പൊലീസിലേല്‍പ്പിച്ചു

മലപ്പുറം: മലപ്പുറം എടയൂരില്‍ പള്ളിയുടെ അധീനതയിലുള്ള ഭൂമിയില്‍ ചന്ദനം മുറിക്കാനെത്തിയ ആളെ നാട്ടുകാർ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി ഇബ്രാഹിമാണ് പിടിയിലായിരിക്കുന്നത്. സംഭവത്തിൽ ചോദ്യം ചെയ്ത ശേഷം വളാഞ്ചേരി പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാഴ്ച മുമ്പും സമാന രീതിയിൽ ചന്ദന മരം മോഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. സംഭവ സ്ഥലത്ത് നിന്നും മരം മുറിക്കാനുപയോഗിക്കുന്ന വാളും കണ്ടെടുത്തു.

വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് ചന്ദന മോഷ്ടാവിനെ നാട്ടുകാർ പിടികൂടിയത്. നേരത്തെ നോക്കി വെച്ച ചന്ദന മരങ്ങള്‍ മുറിക്കാനായി കള്ളന്‍ വീണ്ടുമെത്തുമെന്ന കണക്കുകൂട്ടലില്‍ നാട്ടുകാര്‍ കാവലിരിക്കുകയായിരുന്നു . അര്‍ധരാത്രിയോടെ ബൈക്കില്‍ സ്ഥലത്തെത്തിയ കള്ളന്‍ ചന്ദനം മുറിച്ച് ചാക്കിലാക്കി മടങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

Exit mobile version