Site icon Fourteen Kerala – 14 Kerala News

കോരങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

താമരശ്ശേരി: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കോളിക്കൽ വേണാടി സ്വദേശി വിഷ്ണു, തച്ചംപൊയിൽ സ്വദേശി ഷാനിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ കോരങ്ങാട് അങ്ങാടിക്ക് സമീപം ഐ എച്ച് ആർ ഡി കോളേജിന് മുന്നിലായിരുന്നു അപകടം.

സാരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഷാനിസിനെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

Exit mobile version