Site icon Fourteen Kerala – 14 Kerala News

സി പി ഐ എം കട്ടിപ്പാറ ലോക്കല്‍ സമ്മേളനം നടത്തി

കട്ടിപ്പാറ: സി പി ഐ എം കട്ടിപ്പാറ ലോക്കല്‍ സമ്മേളനം എം കേളപ്പന്‍ നഗര്‍ കോളിക്കലില്‍ നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് ഉദ്ഘാടനം ചെയ്തു. കെടവൂര്‍, കട്ടിപ്പാറ വില്ലേജുകളിലെ പഴയ പൂനൂര്‍ എസ്റ്റേറ്റില്‍പ്പെട്ട ഭൂമിയിലെ സ്ഥിര താമസക്കാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള കൈവശ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭിക്കാത്തത് ജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പൂനൂര്‍ എസ്റ്റേറ്റിലെ തോട്ടം മേഖലയില്‍ ഭൂമി വാങ്ങിയവരാണ് ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. തോട്ടം ഭൂമിയുടെ ക്രയവിക്രമവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളാണ് രേഖകള്‍ ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ ബന്ധപെട്ട അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.

മുതിര്‍ന്ന പാര്‍ട്ടി അംഗം കെ എന്‍ രാരുപ്പുണ്ണി നായര്‍ പതാക ഉയര്‍ത്തി. പ്രകാശന്‍ കട്ടിപ്പാറ രക്തസാക്ഷി പ്രമേയവും കെ പി ശശി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ആര്‍ പി ഭാസ്‌ക്കരന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി സി വാസു, കെ സി വേലായുധന്‍, എന്‍ കെ സുരേഷ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ പുതുതായി പതിമൂന്ന് അംഗങ്ങളെയും ലോക്കല്‍ സെക്രട്ടറിയായി സി പി നിസാറിനെയും തെരെഞ്ഞെടുത്തു.

Exit mobile version