Site icon Fourteen Kerala – 14 Kerala News

കണ്ണൂർ ചൊക്ലിയിൽ പൊലീസും യുവാക്കളും തമ്മിൽ വാക്കുതര്‍ക്കം, യുവാക്കൾക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ പൊലീസും യുവാക്കളും തമ്മിൽ വാക്കുതര്‍ക്കം. തിങ്കളാഴ്ച വെെകീട്ട് ആറു മണിയോട് കൂടിയാണ് സംഭവം. ഹെൽമറ്റ് ധരിക്കാത്തതിന് യുവാവിന് പൊലീസ് പിഴയിട്ടിരുന്നു. തുടർന്ന് പൊലീസ് ജീപ്പിനെ പിന്തുടർന്ന് എത്തിയ യുവാവ് സീറ്റ് ബെൽറ്റ് ധരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയായിരുന്നു.

ചൊക്ലി എസ്.ഐ ആയിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നിയമം എല്ലാവർക്കും ഒരു പോലെയാണെന്ന് യുവാവ് പറയുന്നതായും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിന് പിന്നാലെ ഔദ്യോ​ഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മൂന്ന് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version