Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 15 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

കോഴിക്കോട് പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. വനിതാ ഹോസ്റ്റലിലെ 15 വിദ്യാര്‍ത്ഥിനികള്‍ക്കാണ് വിഷബാധയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏഴുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരാവസ്ഥയിലായ ഒരു കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥിനികളുടെ നില തൃപ്തികരമാണ്. ഇന്നലെ ഹോസ്റ്റലില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇവിടെ ലഭിക്കുന്ന ഭക്ഷണം നാല് ഹോസ്റ്റലുകളിലേക്കായി ഒരുമിച്ച് നല്‍കാനായി പാകം ചെയ്യുന്നതാണ്.

ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റതായാണ് പ്രാഥമിക നിഗമനമെന്നും വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Exit mobile version