Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് ക്ഷേത്രത്തിൽ കവർച്ച; രണ്ട് ഭണ്ഡാരങ്ങൾ തകർത്തു

കോഴിക്കോട് : ദേവസ്വം ബോർഡിന് കീഴിലുള്ള നാദാപുരത്തെ ക്ഷേത്രത്തിൽ കവർച്ച . രണ്ട് ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു.

നരിക്കാട്ടോരി സുന്ദർശന മൂർത്തി ക്ഷേത്രത്തിലാണ് ഇന്ന് പുലർച്ചെ കവർച്ച നടന്നതായി കണ്ടെത്തിയത്. രാവിലെ പൂജയ്ക്ക് എത്തിയവരാണ് ഭക്ത ജനങ്ങൾ പണം നിക്ഷേപിക്കുന്ന ദണ്ഡാരങ്ങൾ കുത്തി തുറന്ന നിലയിൽ കണ്ടത്.

നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉടൻ തന്നെ സ്ഥലത്തെത്തും.

Exit mobile version