Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു

മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. മലപ്പുറം അരീക്കോട് കുനിയിൽ ഹൈദ്രോസിൻ്റെ വീട്ടിൽ അർധരാത്രിയോടെയാണ്‌ അപകടം നടന്നത്.

തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബത്തെ വീട്ടിൽ നിന്നും മാറ്റിയിരുന്നു. വലിയൊരു അപകടത്തിൽ നിന്ന് കുടുംബം രക്ഷപ്പെടുകയായിരുന്നു. വിവരത്തെ തുടർന്ന് മുക്കം അഗ്നിരക്ഷ സേന എത്തി തീയണച്ചു.

Exit mobile version