Site icon Fourteen Kerala – 14 Kerala News

കോട്ടയം വെള്ളൂരിൽ കേരള പേപ്പർ പ്രൊഡകട്സ് ലിമിറ്റഡിൽ വൻ തീപിടുത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു

കോട്ടയം : കോട്ടയം വെള്ളൂരിൽ കേരള പേപ്പർ പ്രൊഡകട്സ് ലിമിറ്റഡിൽ വൻ തീപിടുത്തം. രണ്ട് പേർക്ക് പൊള്ളലേറ്റു. 8 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. വൈകിട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. നിർമ്മാണ യൂണിറ്റിനുള്ളിൽ ആയിരുന്നു തീപിടുത്തം. രണ്ട് ജീവനക്കാർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്.

യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും നിർമ്മിച്ചുവച്ചിരുന്ന പേപ്പറുകളും പൂർണമായി കത്തിനശിച്ചു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടകാരണം അറിവായിട്ടില്ല.

Exit mobile version