Site icon Fourteen Kerala – 14 Kerala News

കട്ടിപ്പാറയിൽ കാൽനട പ്രചാരണജാഥ നടത്തി

കട്ടിപ്പാറ : ‘മോദി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാർ’ എന്ന മുദ്രാവാക്യമുയർത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം കട്ടിപ്പാറ വില്ലേജ് കമ്മിറ്റി കാൽനട പ്രചാരണജാഥ നടത്തി.

ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. അമൃത കല്ലുള്ളതോട്ടിൽ ജാഥ ഉദ്ഘാടനം ചെയ്തു. സമാപനപരിപാടി മഹിളാ അസോസിയേഷൻ ജില്ലാകമ്മറ്റി അംഗം വി.പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് സീനാ സുരേഷ് സംസാരിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജാഥാലീഡർ കെ. സ്മിത, വി.കെ. ലൗലി, സി.പി. ഷൈലജ, വി.പി. സുരജ, സൈനബാ നാസർ, ഷൈജ. ഉണ്ണി, പ്രമിള എന്നിവർ സംസാരിച്ചു.

Exit mobile version