Site icon Fourteen Kerala – 14 Kerala News

വൈക്കോൽ കയറ്റിവന്ന മിനിലോറി ചുരത്തിൽ മറിഞ്ഞു

താമരശ്ശേരി: അമിതമായ ലോഡ് കയറ്റിവന്ന മിനിലോറി ചുരം ആറാം വളവിൽ മറിഞ്ഞു. കർണാടകയിൽ നിന്നും വൈക്കോൽ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്.

മുന്നറിയിപ്പ് മറികടന്ന് അമിത ഉയരത്തിലും, നീളത്തിലും ലോഡ് കയറ്റി വന്ന വാഹനമാണ് മറിഞ്ഞത്. പൂർണമായും ഗതാഗത തടസ്സമില്ല, ഭാഗികമായി വാഹനങ്ങൾ കടന്ന് പോകുന്നുണ്ട്.

Exit mobile version