Site icon Fourteen Kerala – 14 Kerala News

കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണ് വീട്ടമ്മക്ക് പരിക്ക്

താമരശ്ശേരി: കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മക്ക് പരിക്ക്. മാനാംകുന്ന് ഗോപാലൻ നായരുടെ ഭാര്യ ജാനകിക്കാണ് പരിക്കേറ്റത്. വീടിൻ്റെ പിൻഭാഗത്ത് നിൽക്കുമ്പോൾ മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.

ശരീരത്തിൻ്റെ അര ഭാഗം വരെ മണ്ണിനടിയിലായി. അയൽവാസികൾ ഓടി എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version