Site icon Fourteen Kerala – 14 Kerala News

കൊടുവള്ളി ബസ്‌സ്റ്റാൻഡിൽ ബസ്‌ സമയവിവര ഡിജിറ്റൽബോർഡ് സ്ഥാപിച്ചു

കൊടുവള്ളി : നഗരസഭയെ ആധുനികീകരിക്കുന്നതിന്റെ ഭാഗമായി നഗരസഭ ഭരണസമിതി കൊടുവള്ളി ബസ്‌സ്റ്റാൻഡിൽ തത്‌സമയ ബസ്‌ സമയവിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ് ട്രാൻസിറ്റ് സൊല്യൂഷൻസിന്റെ സാങ്കേതികസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കൊടുവള്ളി ബസ്‌സ്റ്റാൻഡിലൂടെ കടന്നുപോകുന്ന ബസുകൾ സ്റ്റാൻഡിലെത്തുന്നതും പുറപ്പെടുന്നതുമായ സമയം മോണിറ്റർ വഴി അറിയാൻ സാധിക്കും. മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് കേരളത്തിലെ ഏത് ബസ്‌സ്റ്റോപ്പുകളിലെയും ബസ് സമയം അറിയാനും സംവിധാനമുണ്ട്. ബസ് റൂട്ട്, ട്രിപ്പ് സ്റ്റാറ്റസ്, ബസ് റിമൈൻഡർ, ട്രിപ്പ് പ്ലാനർ എന്നിവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം എം.കെ. മുനീർ എം.എൽ.എ. നിർവഹിച്ചു. നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷനായി.

വൈസ് ചെയർപേഴ്സൺ വി.സി. നൂർജഹാൻ, വി. സിയ്യാലി ഹാജി, വി.കെ. അബ്ദുഹാജി, അലി മാനിപുരം, റംല ഇസ്മായിൽ, കെ.എം. സുഷിനി, കെ. ശിവദാസൻ, ഷരിഫ കണ്ണാടിപ്പൊയിൽ, ഇ. ബാലൻ ബസ്‌ ട്രാൻസിറ്റ് സൊല്യൂഷൻസ്‌ പി.ആർ.ഒ. ആഷിഖ്‌ അലി ഇബ്രാഹിം എന്നിവർ സംസാരിച്ചു.

Exit mobile version