Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പേരാമ്പ്രയിൽ വയോധികൻ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട് : പേരാമ്പ്രയിൽ റോഡരികിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര ഉണ്ണിക്കുന്ന് സ്വദേശി ചാലിൽ വേലായുധൻ ആണു മരിച്ചത്. ചെമ്പ്ര റോഡ് കൈലാസ് ഫുഡ്‌ പ്രോഡക്റ്റ്സിന് സമീപം ഇന്ന് രാവിലെ ആറു മണിയോടുകൂടിയാണ് വയോധികനെ വീണുകിടക്കുന്നത് കണ്ടത്.

വിവരം കിട്ടിയ ഉടൻ നൈറ്റ്‌ പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജി അഗസ്റ്റിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. രാവിലെ വയോധികൻ നടക്കാൻ ഇറങ്ങിയതാണെന്നു പറയപ്പെടുന്നുണ്ട്. വാഹനാപകടമാണോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version