Site icon Fourteen Kerala – 14 Kerala News

പയ്യന്നൂർ നഗരസഭാ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ

കണ്ണൂർ : പയ്യന്നൂർ നഗരസഭയിലെ ജീവനക്കാരനെ 25,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് അറസ്റ്റ് ചെയ്തു. നഗരസഭ ബിൽഡിങ് ഇൻസ്പെക്ടർ ഗ്രേഡ് വൺ ഓവർസിയർ പറശിനിക്കടവ് തവളപ്പാറ ദേവ ദർശനിൽ സി.ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്.

ഓഫിസിന് മുന്നിലെ റോഡിൽ കാർ നിർത്തി, പരാതിക്കാരനെ അകത്ത് ഇരുത്തി പണം വാങ്ങുകയായിരുന്നു. പരാതിക്കാരൻ കാറിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.

Exit mobile version