Site icon Fourteen Kerala – 14 Kerala News

തിക്കോടിയിൽ ഭീതിപരത്തിയ തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തിക്കോടി : പഞ്ചായത്ത് ബസാറിൽ വ്യാഴാഴ്ച ഭീതിപരത്തിയ തെരുവുനായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു. ഒരുകുട്ടിയെയും ചില വളർത്തുമൃഗങ്ങളെയും നായ കടിച്ചിരുന്നു. തെരുവുനായയുടെ കടിയേറ്റ കുട്ടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

ചത്തനിലയിൽ കണ്ട നായയെ പേവിഷബാധയുണ്ടെന്ന സംശയത്തിൽ മൃഗഡോക്ടറുടെ നിർദേശപ്രകാരം വയനാട് വെറ്ററിനറി കോളേജിലെത്തിച്ച് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചത്. ഇത്തരത്തിൽ നായയുടെ കടിയേറ്റവർ പഞ്ചായത്തുമായോ ആരോഗ്യപ്രവർത്തകരുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version