Site icon Fourteen Kerala – 14 Kerala News

കൂടത്തായിൽ മിനിലോറി കടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞ് കയറി

കൂടത്തായി : കൂടത്തായി അങ്ങാടിയിലുളള ബിസ്മി കോഴി കടയിലേക്ക് മിനിലോറി നിയന്ത്രണം വിട്ട് പാഞ്ഞ് കയറി. എടവണ്ണയിൽ നിന്നും ലോഡ് ഇറക്കി ഇരിട്ടിയിലേക്ക് തിരിച്ച് പോവുകയായിരുന്ന മിനിലോറിയാണ് അപകടത്തിൽ പെട്ടത്.

കട പൂർണ്ണമായും തകർന്നു. വാഹനത്തിലുള്ളവർക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം നടന്നത്.

Exit mobile version