Site icon Fourteen Kerala – 14 Kerala News

മുംബൈയിൽ കാണാതായ മലയാളി വിദ്യാർത്ഥിയെ കണ്ടെത്തി

മുംബൈ : മുംബൈയില്‍ കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്തി. ആലുവ സ്വദേശി ഫാസിലിനെയാണ് കണ്ടെത്തിയത്. ആ​ഗസ്റ്റ് 26നാണ് വിദ്യാർഥിയെ കാണാതായത്. നാഗ്പൂരിൽ നിന്നാണ് ഫാസിലിനെ കണ്ടെത്തിയത്.
ഫാസിൽ ആറ് സ്ഥാപനങ്ങളുമായി നടത്തിയ പണമിടപാടിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ വിദ്യാർഥി ഓണ്‍ലൈന്‍ വായ്പാത്തട്ടിപ്പിന്റെ ഇരയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

12 ദിവസത്തിനിടെ 19 ഇടപാടുകളാണ് ഫാസിൽ നടത്തിയത്. ആറ് സ്ഥാപനങ്ങൾക്കായി രണ്ട് ലക്ഷം രൂപയാണ് ഫാസിൽ നൽകിയതെന്ന് പിതാവ് അഷ്റഫ് മൊയ്തീൻ പറഞ്ഞിരുന്നു. ഫാസിൽ ഹോസ്റ്റലിൽ നിന്ന് ബാ​ഗുമായി ഇറങ്ങുന്ന ചിത്രം പുറത്തുവന്നിരുന്നു. പിന്നീട് നാ​ഗ്പൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടുവെന്ന വിവരം ലഭിച്ചെങ്കിലും ഫാസിൽ എവിടെയെന്ന് കണ്ടെത്താനായിട്ടില്ലായിരുന്നു. ഫാസിൽ ഉപയോ​ഗിക്കുന്ന മൊബൈൽ ഫോൺ പിന്നീട് ഓൺ ചെയ്യാത്തതിനാൽ ലൊക്കേഷൻ മനസിലാക്കാനും സാധിച്ചിരുന്നില്ല.

Exit mobile version