Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മത്സ്യം കയറ്റുന്ന പിക്കപ്പ് വാനില്‍ നിന്നും കഞ്ചാവ് പിടികൂടി

കോഴിക്കോട്: മത്സ്യം കയറ്റുന്ന പിക്കപ്പ് വാനില്‍കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. ശനിയാഴ്ച ഉച്ചക്ക് 12.30-ഓടെ കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തുനിന്നാണ് പിക്കപ്പ് വാനില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്.

വാഹനത്തില്‍ മത്സ്യം സൂക്ഷിക്കുന്ന രണ്ടുപെട്ടികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയനിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
അതിനിടെ, കഞ്ചാവ് പിടികൂടിയ വിവരമറിഞ്ഞ് സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടി. ജില്ലയില്‍ നിപ പ്രോട്ടക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസെത്തി നാട്ടു​കാരെ നീക്കുകയായിരുന്നു.

Exit mobile version