Site icon Fourteen Kerala – 14 Kerala News

നിപയുടെ ലക്ഷണം: കോഴിക്കോട് നാദാപുരത്തെ പതിനെട്ടുകാരനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

കോഴിക്കോട് : നിപയുടെ ലക്ഷണത്തെ തുടർന്ന് നാദാപുരം പഞ്ചായത്തിലെ 18 കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇന്ന് രാവിലെ ശക്തമായ പനിയും ചുമയും അനുഭവപ്പെട്ട കക്കംവെള്ളി സ്വദേശിയെയാണ് ഉച്ചതിരിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.

നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ടെലികോളിലൂടെ രോഗിയുമായി സംസാരിക്കുകയും ഇയാൾ പറഞ്ഞ ലക്ഷണം വെച്ചു നോക്കുമ്പോൾ നിപയാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തതോടെയാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്.

Exit mobile version